എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വ്യാഴാഴ്ച പര്യടനം നടത്തും

ഇരിങ്ങാലക്കുട : തൃശ്ശൂർ ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഏപ്രിൽ 11 വ്യാഴാഴ്ച ഇരിങ്ങാലക്കുട മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ മുന്നിൽനിന്ന് ആരംഭിക്കുന്ന പര്യടനത്തിന് തുറവൻകാട്ടിൽ ആദ്യ സ്വീകരണം നൽകും.

തുടർന്ന് 9 മണിക്ക് മുരിയാട് അണ്ടി കമ്പനി പരിസരത്ത് സ്വീകരണം നൽകും. തുടർന്ന് കല്ലേറ്റുംകര, ആളൂർ സെന്‍റർ, ഷോളയാർ, കൊമ്പിടി, താഴെക്കാട് ആൽ, തുമ്പൂർ, നടവരമ്പ്, മാപ്രാണം നിവേദിത, എടക്കുളം, പതിയാംകുളങ്ങര, പടിയൂർ വളവനങ്ങാടി, എടതിരിഞ്ഞി, കാട്ടൂർ മാർക്കറ്റ്, നെടുമ്പുര, എസ് എൻ ഡി പി അമ്പലം, കാറളം , കിഴുത്താനി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് 7 30ന് മാപ്രാണം സെന്ററിൽ സ്ഥാനാർത്ഥി പര്യടനത്തിന്‍റെ സമാപന സമ്മേളനം നടക്കും.

Leave a comment

  • 170
  •  
  •  
  •  
  •  
  •  
  •  
Top