ദളിത് പീഢനത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍ – കെ.വി.ദാസന്‍

ഇരിങ്ങാലക്കുട : ഉത്തരേന്ത്യയില്‍ മോദിയും കേരളത്തില്‍ പിണറായി വിജയനും ദലിത് വിഭാഗക്കാരെ പീഢിപ്പിക്കുന്നതില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ തിരെഞ്ഞടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട രാജീവ് മന്ദിരത്തില്‍ നടന്ന ദളിത് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ്സ് ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയോടെയുളള പ്രവര്‍ത്തനങ്ങളാണ് ദളിതര്‍ക്ക് ഉയര്‍ന്നു നി്ല്‍ക്കുവന്‍ സാധിച്ചതെന്നും ദളിത് പീഢനത്തില്‍ മോദിയുടെയും പിണറായിയുടെയും ഭരണത്തിന് എതിരെ പ്രതിരോധം സ്യഷ്ടിക്കേണ്ടത് ദളിത് വിഭാഗങ്ങളുടെ ആവശ്യമാണെന്നും ദാസന്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി ആവിഷ്‌കരിച്ച ന്യായപദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ ഗുണഭോക്തക്കളാകുന്നതും ദളിത് വിഭാഗങ്ങളാണെന്നും ദാസന്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍സെക്രട്ടറി എം.പി.ജാക്‌സണ്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിളളി, സോണിയ ഗിരി, സുനില്‍ മുഗള്‍ക്കുടം, ഐ.കെ.ചന്ദ്രന്‍, കെ.സി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top