വേനലിലെ കുടിവെള്ള ക്ഷാമം നേരിടാൻ കരുതലായി വെലങ്ങൻ തോട്ടിൽ തടയണ കെട്ടി യുവാക്കൾ മാതൃകയായി

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയുടെയും, കാറളം പഞ്ചായത്തിന്‍റെയും അതിർത്തിയിലുള്ള വെലങ്ങൻ തോട് പണ്ട് വേനലിലും ജലസമൃദ്ധമായിരുന്നു. നെൽകൃഷി ഇല്ലാതായതോടെ ജനുവരി മാസമാകുമ്പോഴേക്കും തോട് വറ്റിവരണ്ടുണങ്ങും. നഗരസഭയിലെ 32,33 വാർഡുകളിലെ പടിഞ്ഞാറ് ഭാഗത്തെ കിണറുകളിൽ ഇതോടെ വെള്ളം കുറയുകയും, ചോലനിറമാകുകയും ചെയ്യും.ഇതിനു പരിഹാരമായാണ് പൊറത്തിശ്ശേരിയിലെ ഡി വൈ എഫ് ഐ പ്രവർത്തകർ തോട്ടിൽ തടയണ കെട്ടാൻ തീരുമാനിച്ചത്. ഡി വൈ എഫ് ഐ പൊറത്തിശ്ശേരി മേഖല സെക്രട്ടറി ടി.യു അനീഷ്, മേഖല പ്രസിഡണ്ട് സി.ആർ മനോജ്, ജോ. സെക്രട്ടറി എം.എസ് സജ്ഞയ് , ശ്രീകുട്ടൻ.കെ.എസ്, എം.എസ് ശരത്, എം.എ നിധിൻ, ശിവപ്രസാദ് തുടങ്ങിയ യുവാക്കളുടെ ആവേശം കണ്ടപ്പോൾ വാർഡ് കൗൺസിലർ പ്രജിത സുനിൽ കുമാർ, കാരുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി എം.ബി ദിനേശ് പ്രദേശവാസികളായ വട്ടപറമ്പിൽ പുരുഷോത്തമൻ , ഗൗതമൻ ,കുഞ്ഞിലിക്കാട്ടിൽ രാജൻ, തുടങ്ങിയവരും ഒപ്പം കൂടി.

ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം മൃദുല ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ വൈസ് പ്രസിഡണ്ട് ആർ. എൽ ജീവൻ ലാൽ സംസാരിച്ചു. പൊറത്തിശ്ശേരി പഞ്ചായത്ത് ഇരിങ്ങാലക്കട നഗരസഭയിൽ കൂട്ടി ചേർക്കുന്നതിനു മുമ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള അമ്മിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നും പൊറത്തിശ്ശേരി കോട്ടപ്പാടത്തുള്ള ഇപ്പോൾ നവീകരണം പൂർത്തിയാക്കിയ പോട്ടക്കുളത്തിലേക്ക് വെള്ളം പമ്പ് ചെയ്ത് കുളം നിറഞ്ഞൊഴുകുന്ന വെള്ളം വെലങ്ങൻ തോട്ടിൽ ഇപ്പോൾ കെട്ടിയതsയണയുടെ സഹായത്താൽ കെട്ടി നിർത്തിയാൽ സമീപ പ്രദേശത്തെ വീടുകളിലെ കിണറുകൾ വേനലിൽ ജലസമൃദ്ധമാകും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top