കഞ്ചാവ് കൈമാറുന്നതിനായി കാത്തു നിൽക്കുന്നതിനിടയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ആവശ്യക്കാർക്കുള്ള കഞ്ചാവ് കൈമാറാൻ ഇരിങ്ങാലക്കുടയിൽ ചെറക്കുളം ടൂറിസ്റ്റ് ഹോമിന് സമീപം റോഡരികിൽ കാത്തുനിന്ന വില്പനക്കാരനെ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റിവ് ഓഫിസർ വി എ ഉമറും സംഘവും അറസ്റ്റ് ചെയ്തു. എടക്കുളത്ത് മഠത്തിപറമ്പിൽ വീട്ടിൽ അഭീഷ് (34 )നെയാണ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് കഞ്ചാവ് വാങ്ങി കൊണ്ടു കെടുക്കുകയും അതിന് കമ്മീഷനായി സ്വന്തം ഉപയോഗത്തിന് കഞ്ചാവ് കണ്ടെത്തുകയുമാണ് ഇയാളുടെ രീതി.. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൾ ജബ്ബാർ, ഗിരിധരൻ, സന്തോഷ് , ബിബിൻ ഭാസ്ക്കർ എന്നിവർ പങ്കെടുത്തു.

Leave a comment

Top