ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകവ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ വ്യാപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രൽ സീയോൻ ഹാളിൽ ചേർന്ന സമ്മേളനം കത്തീഡ്രൽ വികാരി ഫാ. ഡോ. ആന്റോ ആലപ്പാടൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി വി ആന്റോ ആശംസകൾ അർപ്പിച്ചു. വിൽസൺ കണ്ടംകുളത്തി ക്ലാസ് നയിച്ചു. കത്തീഡ്രൽ കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്സൺ കരപ്പറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ് വടക്കേത്തല, കൺവീനർ ടെൽസൻ കോട്ടോളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിഫിൻ കൈതാരത്ത്, ഫാ. ചാക്കോ കാട്ടുപറമ്പിൽ, ഫാ. ഫെബിൻ കൊടിയൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഏറ്റവും പ്രായം കൂടിയ വ്യാപാരികളെ ആദരിച്ചു.

Leave a comment

Top