കനത്ത വേനലിൽ ആശ്വാസമായി വേനൽ മഴ

ഇരിങ്ങാലക്കുട : പ്രളയക്കെടുതിക്ക് ശേഷം അനുഭവിച്ചിരുന്ന കനത്ത വേനലിനു ആശ്വാസമേകി ഇരിങ്ങാലക്കുടയിൽ ഉച്ചക്ക് ശേഷം കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആണ് ഇരിങ്ങാലക്കുടയിൽ അനുഭവപ്പെട്ട ചൂട് . കടുത്ത വേനലിനെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു. കനത്ത വേനൽ സസ്യജന്തു ജീവജാലങ്ങളെ എല്ലാം ഒരുപോലെ വലച്ചിരുന്നു. അപ്രതീക്ഷിതമായി വന്ന മഴ കൊടും വേനലിനു വളരെ അധികം ആശ്വാസമേകി. വേനൽമഴക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ നീരീക്ഷകരുടെ മുന്നറിയിപ്പും ഉണ്ടായിരുന്നു.

Leave a comment

Top