കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടയുകയും അസഭ്യം ചെയ്ത അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അറരയോടെ ഇരിങ്ങാലക്കുട കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. സഹോദരനെ വെടിവെച്ചുകൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ എറിയാട് പുന്നക്കപറമ്പില്‍ രഘുനാഥന്‍ കോടതിയില്‍ നിന്നും പോലീസുകാര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ അഭിഭാഷകന്‍ ജെറി മാത്യുവും സംഘവും തടയുകയും അസഭ്യം പറയുകയുമായിരുന്നെന്ന് പ്രസ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.ആര്‍. സുകുമാരന്‍, ട്രഷറര്‍ വര്‍ദ്ധനന്‍ പുളിക്കല്‍, കെ.കെ. റിയാസുദ്ദിന്‍, മൂലയില്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
Top