കല്ലേറ്റുംകര എൻ. ഐ. പി. എം. ആറിന്റെ നേതൃത്വത്തിൽ ലോക ഓട്ടിസം വാരാചരണം സംഘടിപ്പിച്ചു

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റെഷന്റെ(NIPMR) നേതൃത്വത്തിൽ ലോക ഓട്ടിസം വാരാചരണം നടത്തി. വാരാചരണത്തിന്റെ ഉദ്‌ഘാടനം ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ സി നായർ നിർവ്വഹിച്ചു. “അസിസ്റ്റീവ് ഡിവൈസസ് സാങ്കേതിക സഹായം എത്ര വരെ” എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ ഓഡിയോളോജിസ്റ് ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ് ആര്യ മനോഹരൻ ക്ലാസുകൾ നയിച്ചു. തുടർന്ന് വെർച്വൽ റിയാലിറ്റി സംബന്ധിച്ച് രക്ഷിതാക്കൾക്കായി ഒരു അവബോധ ക്ലാസ് നടത്തി.

വാരാചരണത്തോടനുബന്ധിച്ചു ഒരാഴ്ചക്കാലത്തേക്ക് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് എം ഐ പി എം ആറിലെ നൂതന സംവിധാങ്ങളായ വെർച്വൽ റിയാലിറ്റി, സെൻസറി ഗാർഡൻ , സെൻസറി ഇന്റഗ്രേഷൻ റൂം, എന്നിവ നേരിട്ട് കണ്ട് മനസിലാക്കാനുള്ള അവസരം ഉണ്ടായിരിക്കും. വാരാചരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ ഓട്ടിസം ബാധിതരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഫ്ലാഷ് മോബ് , തെരുവ് നാടകം, എന്നിവ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമ ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ എൻ ഐ പി എം ആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് ആഷിൽ , ജോയിന്റ് ഡയറക്ടർ ചന്ദ്രബാബു, ഡോ. സിന്ധു വിജയകുമാർ, ഡോ. മായാ ബോസ് വിനോദ്, ഡോ. ജാവേദ് അനീസ് , ഡോ. പാർവതി മോഹൻ , ഡോ. വിജയലക്ഷ്മി ‘അമ്മ , ഷറഫുദ്ധീൻ എ എ എന്നിവർ പങ്കെടുത്തു. വാരാചരണത്തിന്റെ സമാപനം ഏപ്രിൽ 9 രാവിലെ 10 മണിക്ക് മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിക്കും

Leave a comment

Top