ഇരട്ടസഹോദരങ്ങളുടെ മൃദംഗ അരങ്ങേറ്റം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : കൊച്ചുകുട്ടികൾ മാത്രം പങ്കെടുക്കുന്ന മൃദംഗമേള അവിസ്മരണീയ കലാരൂപത്തിന്റെ ഈറ്റില്ലമായ കൊരമ്പ് മൃദംഗകളരിയിൽ 7 വയസ്സുള്ള ഇരട്ടസഹോദരങ്ങൾ കർണ്ണാടകസംഗീതത്തിലെ ടോപ്‌ഗ്രേഡ്‌ ആർട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗത്തിൽ പക്കമേളം വായിച്ചുകൊണ്ട് സംഗീതലോകത്ത് മറ്റൊരു അദ്ധ്യായം എഴുതിച്ചേർത്തു. അയിരൂർ മഹാവിഷ്‌ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ചെന്നൈയിൽ നിന്നുള്ള പ്രശസ്ത വിദ്വാൻ രമണി ത്യാഗരാജന്റെ കച്ചേരിക്കാണ് ഇരട്ട സഹോദരങ്ങളായ അനന്തറാം, അനന്തകൃഷ്‌ണ എന്നിവർ മൃദംഗത്തിൽ പക്കമേളം ഒരുക്കികൊണ്ട് സംഗീതലോകത്ത് ശ്രദ്ധയാകർഷിച്ചത്.

രണ്ടര വർഷത്തെ മൃദംഗപഠനംകൊണ്ടാണ് ഇത്രെയും ചെറുപ്രായത്തിൽ ടോപ്പ്ഗ്രേഡ് ആർട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗം വായിക്കാൻ പ്രാഗത്ഭ്യം നേടിയത്. ഏറെ കാലത്തേ പഠനവും അതിലേറെ സാധകവും വേണം കർണാടക സംഗീത കച്ചേരിക്ക് പക്കമേളമൊരുക്കാൻ എന്നിരിക്കെയാണ് ഈ സഹോദരങ്ങൾ ഈ ചെറുപ്രായത്തിൽ ഇത് സാധിച്ചെടുത്തത്. പടിഞ്ഞാറേ വെമ്പലൂർ ശ്രീസായ് വിദ്യാഭവനിലെ 7 -ാം ക്ലാസ് വിദ്യാർത്ഥികളായ ഇവർ കയ്പമംഗലം മലയാറ്റിൽ ഉല്ലാസിന്റെയും രാജിയുടെയും മക്കളാണ്. സീനിയർ ആർട്ടിസ്റ്റുകളായ ശ്രീരാഗ്, അഭിനവ്, അതുൽ, എന്നിവരുടെ നേതൃത്വത്തിൽ കൊരമ്പ് മൃദംഗകളരിയിൽ 30 ഓളം വിദ്യാർത്ഥികൾ ആന്റണി നിരന്ന പ്രത്യേക തനിയാവർത്തനവും ഉണ്ടായിരുന്നു. ആര്യദത്ത വയലിനിലും പ്രിയദത്ത വോക്കലിലും ദേവ് സുകൃത് ഗഞ്ചിറയിലും അവന്തിക ഘടത്തിലും സാരസ് കൃഷ്‌ണ കുന്നകോലിലും കച്ചേരിയിലും അണിചേർന്നു. വിക്രമൻ നമ്പൂതിരി നേതൃത്വം നൽകി.

Leave a comment

  • 98
  •  
  •  
  •  
  •  
  •  
  •  
Top