3 മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഞ്ചദിന അവധിക്കാല ക്യാമ്പ്


മാടായിക്കോണം :
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയിൽ മൂന്ന് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ഏപ്രിൽ ഒന്നു മുതൽ പഞ്ചദിന അവധിക്കാല ക്യാമ്പ് ‘വർണ വസന്തം’ മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യു.പി സ്കൂളിൽ സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

ക്യാമ്പിൽ കരകൗശല പരിശീലനം, ചെസ് പരിശീലനം, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ പരിശീലനം, വ്യക്തിത്വ വികസനം, സാഹിത്യ ശില്പശാല, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, യോഗ ജീവിതം സിനിമാ പ്രദർശനം എന്നിവയുണ്ടായിരിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക 9847329267

Leave a comment

Top