പ്രളയശേഷം തൊമ്മാനയിൽ സംസ്ഥാനപാതക്ക് ബലക്ഷയം, റോഡരികിലെ കൽകെട്ട് ഇടിയുന്നു

തൊമ്മാന : തൊമ്മാന പാടശേഖരത്തിനിടയിലൂടെ കടന്നു പോകുന്ന സംസ്ഥാനപാത 61 പ്രളയനാന്തരം ബലക്ഷയം മൂലം റോഡരികിലെ കൽകെട്ട് ഇടിയുന്നു. ചെമ്മീൻചാൽ തോടിനോട് ചേർന്ന് വരുന്ന ഭാഗത്ത് വല്ലക്കുന്നു ഇറക്കത്തിനും തൊമ്മാന ജംക്ഷനും ഇടയിൽ പലയിടത്തും റോഡിൻറെ ഇടതുവശത്തെ കൽക്കെട്ടുകൾ പൂർണ്ണമായും ഇടിഞ്ഞു പോയിട്ടുണ്ട്. ഇവിടെ 15 അടിയോളം താഴ്ച്ചയുമുണ്ട്. റോഡിൻറെ വലതുവശത്തു ഇരുമ്പുകൊണ്ടുള്ള സംരക്ഷണകവചങ്ങൾ ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എതിർ വശത്ത് പൂർണ്ണമായും ഇവയില്ല . നടപ്പാത പോലും ഇല്ലാത്ത ഈ ഭാഗത്ത് റോഡിനോട് ചേർന്ന് കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നതിനാൽ നാലടിയോളം നീളത്തിൽ സംരക്ഷണ ഭിത്തി തകർന്നു റോഡ് ഇടിഞ്ഞു കിടക്കുന്നത് കാൽനടക്കാരുടെ ശ്രദ്ധയിൽ പോലും ഇത് പെടില്ല. അടിയന്തിരമായി ഇവ അറ്റകുറ്റ പണികൾ ചെയ്തില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഇവിടെ ഉണ്ടാവുക . കേരളത്തിലെ ഏറ്റവും അപകടങ്ങൾ കൂടിയ ഒരിടം കൂടിയാണ് ഈ മേഖല.

Leave a comment

  • 24
  •  
  •  
  •  
  •  
  •  
  •  
Top