ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടൽമാണിക്യം ക്ഷേത്രദർശനത്തോടെ തുടക്കം

ഇരിങ്ങാലക്കുട : തൃശൂർ പാര്‍ലിമെന്‍റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ മാർച്ച് 28 വ്യാഴാഴ്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥനയുമായി എത്തിചേരും. തിരെഞ്ഞടുപ്പു കമ്മറ്റി ഓഫീസായ രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്ന് പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കും . രാവിലെ 11 മണിവരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍, പൊറത്തിശ്ശേരി, മുരിയാട്, ആളൂര്‍ എന്നി മണ്ഡലങ്ങളിലും ഉച്ചയ്ക്കു ശേഷം കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാറളം, കാട്ടൂര്‍ പൂമംഗലം, വേളൂക്കര എന്നി സ്ഥലങ്ങളിലുമായിരിക്കും പ്രചാരണപരിപാടികള്‍ .അഡ്വ.എം.എസ്.അനില്‍കുമാര്‍, സോണിയ ഗിരി , വിനോദ് തറയിൽ , ശിവജ്ഞാനം എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

Leave a comment

  • 37
  •  
  •  
  •  
  •  
  •  
  •  
Top