രാജാജി മാത്യു തോമസ് വ്യാഴാഴ്ച വോട്ടഭ്യർത്ഥനയുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസ് വോട്ടർമാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി വ്യാഴാഴ്ച ഇരിങ്ങാലക്കുടയിലെത്തും. രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്ന് പര്യടനം തുടങ്ങും. ഠാണാവ് , മാപ്രാണം , കുഴിക്കാട്ടുക്കോണം , കാറളം , കിഴുത്താണി , കാട്ടൂര്‍ , എടതിരിഞ്ഞി, കൊരുമ്പിശ്ശേരി , നടവരമ്പ് , മുരിയാട് , ആളൂര്‍ , കൊമ്പിടിഞ്ഞാമാക്കല്‍ , വെള്ളാഞ്ചിറ , തിരുത്തിപ്പറമ്പ് വരെയുള്ള 50 കേന്ദ്രങ്ങള്‍ പിന്നിടുന്ന പര്യടനം വൈകീട്ട് 7:30 ന് അവസാനിക്കും. മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട്, ടി കെ സുധീഷ്, പി മണി, കെ പി ദിവാകരന്‍ മാസ്റ്റര്‍, കെ സി പ്രേമരാജന്‍ , കെ പി ജോര്‍ജ്ജ് , എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.

Leave a comment

Top