നോവൽ സാഹിത്യ യാത്രയിൽ പി കെ ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ ശനിയാഴ്ച ചർച്ച ചെയ്യും, പ്രൊഫ. എം കെ സാനു പുസ്തകാവതരണം നടത്തും


ഇരിങ്ങാലക്കുട :
മലയാളത്തിലെ വിശിഷ്ടമായ 52 നോവലുകളിലൂടെയുള്ള സഞ്ചാരമായ, ഇരിങ്ങാലക്കുട എസ്.എൻ പബ്‌ളിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഇരുപത്തിരണ്ടാമത്തെ നോവലായി പി കെ ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ മാർച്ച് 30ന് ശനിയാഴ്ച്ച 4 മണിക്ക് എസ് എൻ പബ്‌ളിക് ലൈബ്രറിയിൽ പ്രൊഫ. എം കെ സാനുവിന്‍റെ പുസ്തകാവതരണത്തോടെ ചർച്ച ചെയ്യുന്നു.

സംഘാടക സമിതി ചെയർമാനും ലൈബ്രറി പ്രസിഡന്റുമായ ഡോ. സി കെ രവി, സംഘാടക സമിതി ജനറൽ സെക്രട്ടറിയും ലൈബ്രറി സെക്രട്ടറിയുമായ പി കെ ഭരതൻ മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top