പട്ടേപ്പാടം റൂറൽ ബാങ്കിന്റെ തുമ്പൂർ ശാഖ പ്രവർത്തനം ആരംഭിച്ചു

കൊറ്റനെല്ലൂർ : പട്ടേപ്പാടം റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാമത് ശാഖ തുമ്പൂർ പുത്തൻ വെട്ടുവഴി ജംഗ്ഷനിൽ ബാങ്ക് പ്രസിഡന്റ് ആർ.കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ കെ.കെ.ചന്ദ്രശേഖരൻ, ഖാദർ പട്ടേപ്പാടം, ചീഫ് പ്രമോട്ടറായിരുന്ന ദിവാകരൻ ആലയിൽ എന്നിവർ സംസാരിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, വൈസ് പ്രസിഡന്റ് കെ.ടി.പീറ്റർ, കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടൽ മാണിക്യം ദേവസ്വംബോർഡ് ചെയർമാനുമായ യു.പ്രദീപ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് സി.ടി.ചാക്കുണ്ണി സ്വാഗതവും ഡയറക്റ്റർ ബോർഡ് അംഗം ഐ.കെ.വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top