യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍റെ വിജയത്തിനായി യു.ഡി.എഫ് വേളൂക്കര മണ്ഡലം കൺവൻഷൻ കൊറ്റനല്ലൂരിൽ നടന്നു

വേളൂക്കര : യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍റെ വിജയത്തിനായി യു.ഡി.എഫ് വേളൂക്കര മണ്ഡലം കൺവൻഷൻ കൊറ്റനല്ലൂരിൽ നടന്നു. കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ഷാറ്റൊ കുരിയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. തോമസ് ഉണ്ണിയാടൻ, അഡ്വ. എം എസ് അനിൽകുമാർ, കെ കെ ശേഭനൻ, കെ കെ ജോൺസൺ, മനോജ്, ടി ഡി ലാസർ, പി ഐ ജോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top