ടി.പത്മനാഭന്റെ കഥാലോകം- ചർച്ചയും തുമ്പൂർ ലോഹിതാക്ഷന് അനുമോദനവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ ബുക്ക്സ്റ്റാളിന്‍റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മലയാള കഥാസാഹിത്യത്തെ സമ്പന്നമാക്കിയ ടി. പത്മനാഭൻ എഴുത്തിന്‍റെ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന വേളയിൽ ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ചുള്ള ചർച്ചയും, മികച്ച ബാലസാഹിത്യ വിവർത്തനത്തിനുള്ള അവാർഡ് നേടിയ കഥാകൃത്തും ഗ്രന്ഥകാരനും വിവർത്തകനുമായ തുമ്പൂർ ലോഹിതാക്ഷനെ അനുമോദിക്കലും നടത്തി. പി.കെ.ഭരതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥാകൃത്തും ടി വി അവതാരകനുമായ യു.കെ. സുരേഷ്കുമാർ വിഷയം അവതരിപ്പിച്ചു.കെ.കെ. സുനിൽകുമാർ, കെ.മായ ടീച്ചർ, പ്രതാപ് സിംഗ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജോൺസൺ എടത്തിരുത്തിക്കാരൻ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.

Leave a comment

Top