സെന്റ് തോമസ് കത്തീഡ്രൽ ഇരിങ്ങാലക്കുട സി എൽ സി യുടെ ആഭിമുഖ്യത്തിൽ റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് പ്രവർത്തനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രൽ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. ക്രമം തെറ്റിയ ജീവിത ശൈലിയും വിഷമംശങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മൂലം നിരവധി മനുഷ്യരാണ് വൃക്കരോഗത്തിനു വിധേയമാകുന്നത്. ഈ സാഹചര്യത്തിലാണ് കത്തീഡ്രൽ സി എൽ സി തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. വൃക്ക രോഗത്തിനുള്ള ചീകിത്സയും ഡയാലിസിസും മൂലം നിർധനരായ നിരവധികുടുംബങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണ് അതിനാൽ ഇവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡയാലിസിസ് പൂർണ്ണമായും സൗജന്യമായി നടത്തികൊടുക്കുക എന്നതാണ് ഈ സെന്റർ ലക്‌ഷ്യം വക്കുന്നത്.

ഇരിങ്ങാലക്കുട സെന്റ് വിൻസന്റ് ഡയബെറ്റിക്ക് ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. 5 ഡയാലിസിസ് മെഷിനുകൾ വഴി രണ്ടു ഷിഫ്റ്റുകളിലായി 13 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിന് വിധേയമാകുന്നത്. ഏകദേശം മുക്കാൽ ലക്ഷം രൂപ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും അത്രതന്നെ രൂപ തുടർപ്രവർത്തനങ്ങൾക്കും ആവശ്യമായി വരും. ഒന്നരകോടി രൂപയുടെ ഒരു പദ്ധതിയാണിത്. ഇരിങ്ങാലക്കുടയിലേക്കു സമീപപ്രദേശങ്ങളിലെയും നല്ലവരായ നാട്ടുകാരിൽ നിന്നാണ് ഇതിനുള്ള തുക സമാഹരിക്കുന്നത്. ലോക സി എൽ സി ദിനമായ മാർച്ച് 24 ന് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ ഇതിനു തുടക്കം കുറിക്കും. അന്നേദിവസം രാവിലെ നടക്കുന്ന ദിവ്യബലിയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ , ജനറൽ കൺവീനർ പോൾ ജോസ് തളിയത്തിൽ നിന്നും മെഷിനുള്ള തുക ഏറ്റുവാങ്ങും . ആശുപത്രിയിൽ ഇതിനുള്ള സജ്ജീകരണം ഒരുക്കുന്നതിനുള്ള ആദ്യ വിഹിതം പോൾ മാലയൂട്ടിൽ, എ ജി പോൾ എന്നിവരിൽ നിന്നും ബിഷപ്പ് ഏറ്റുവാങ്ങും.

സെപ്റ്റംബർ ൮ന് ഇതിന്റെ പണി പൂർത്തികരിച്ച് പ്രവർത്തനം ആരംഭിക്കും. കത്തീഡ്രൽ വികാരി ആന്റോ ആലപ്പാടൻ, രക്ഷാധികാരികളായ അഡ്വ. എ പി ജോർജ്ജ്, എം പി ജാക്സൺ, ചീഫ് കോർഡിനേറ്റർ ചാക്കോ കാട്ടുപറമ്പിൽ പ്രൊഫഷണൽ സി എൽ സി പ്രസിഡന്റ് ഓ എസ ടോമി, ജനറൽ കൺവീനർ ജോസ് തളിയത്ത്, സെക്രട്ടറി ജോയ് പെങ്ങിപ്പറമ്പിൽ, സെന്റ് വിൻസന്റ് ഡയബെറ്റിക്ക് സെന്റർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സുമ, കോൺഗ്രിഗേഷൻ കൗൺസിലർ സിസ്റ്റർ ഡോണാ, മുൻ കത്തീഡ്രൽ ട്രസ്റ്റി ഫ്രാൻസിസ് കോക്കാട്ട്, ഫിനാൻസ് കൺവീനർ ഫ്രാൻസിസ് കീറ്റിക്കൽ, ഡോ. ഡെയിൻ ആന്റണി, കത്തീഡ്രൽ ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പിൽ,ആന്റോ ആലേങ്ങാടൻ, ജെയ്സൺ കാറപറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ്, സീനിയർ സി എൽ സി പ്രസിഡന്റ് ക്ളിൻസ് പോളി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top