വൈദ്യുതി വകുപ്പിന്‍റെ സൗജന്യത്താൽ പ്രളയത്തിൽ തകർന്ന വീട്ടിൽ വൈദ്യുതി എത്തി

കരുവന്നൂർ : വൈദ്യുതി വകുപ്പ് സൗജന്യമായി വൈദ്യുതി പോസ്റ്റ് ഇട്ട് കൊടുത്തുകൊണ്ട് പ്രളയത്തിൽ തകർന്ന എട്ടുമന ബണ്ട് വൈക്കോൽ ചിറയിലെ മുഹമ്മദ് റഹീമിന്‍റെ ഓലപ്പുരയിൽ വൈദ്യുതി എത്തിച്ചു . കഴിഞ്ഞ പ്രളയകാലത്ത് പൂർണമായി തകർന്നു ഓലപ്പുര നാട്ടുകാർ സഹകരിച്ചാണ് വീണ്ടും കെട്ടി കൊടുത്തത്. വൈദ്യുതി ഇല്ലാതിരുന്ന ഇവിടെ അതിനുവേണ്ടി ശ്രമിച്ചപ്പോൾ പോസ്റ്റുകൾ ഇടാതെ വൈദ്യുതി ലൈൻ വലിക്കാൻ പറ്റാത്ത അവസ്ഥയായി. ഇതിനു വേണ്ടി വരുന്ന ഭീമമായ ചെലവ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഇവർക്ക് താങ്ങാൻ പറ്റാത്തതായിരുന്നു. ഇതു മനസ്സിലാക്കിയ കരുവന്നൂർ വൈദ്യുതി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രിൻസ് കെ.വി, മേൽ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മോഹനന്‍റെ നിർദ്ദേശപ്രകാരം മുഹമ്മദ് റഹീമിന് സൗജന്യമായി വൈദ്യുതി പോസ്റ്റ് ഇട്ടു കൊടുക്കുവാൻ വേണ്ട നടപടികൾ എടുക്കുകയായിരുന്നു. പണികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുഹമ്മദ് റഹീമിനെ വീട്ടിൽ ആദ്യമായി വൈദ്യുതി ബൾബ് കത്തി വെളിച്ചമെത്തി. ഭാര്യയും രണ്ടു ചെറിയ കുട്ടികളും അടങ്ങുന്നതാണ് കൂലിപ്പണിക്കാരനായ മുഹമ്മദ് റഹീമിന്‍റെ കുടുംബം. പുര കെട്ടാനും വൈദ്യുതി എത്തിക്കാനും നാട്ടുകാരായ അബ്ദുൾ മനാഫ്, ഷഹദ് പാലക്കൽ, വി.എച്ച്. ഹുസൈൻ, ഹാഷിം പാലക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്നദ്ധ പ്രവർത്തനങ്ങൾ ആണ്.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
Top