ഠാണാവിൽ പോകുന്നതിനെ ചൊല്ലി കാട്ടൂർ ബസുകൾ തമ്മിൽ തർക്കം – ഠാണാവിൽ പോകുന്ന ബസിനെ സമയക്രമത്തിന്റെ പേരിൽ അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞു


ഇരിങ്ങാലക്കുട : കാട്ടൂരിൽ നിന്നുള്ള ബസുകൾ ഠാണാവിൽ പോകുന്നത് സംബന്ധിച്ചും സമയക്രമത്തെക്കുറിച്ചും തർക്കമുണ്ടായതിനെ തുടർന്ന് ബസ് സംഘടനയുടെ നേതൃത്വത്തിൽ സമയക്രമം തെറ്റിക്കുന്നുവെന്നാരോപിച്ച് ബസ്റ്റാന്റിൽ ബസ് തടഞ്ഞു. ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിലോടുന്ന നിമ്മി മോൾ ബസിനെയാണ് മറ്റു ബസുകാർ സംഘമായി എത്തി തടഞ്ഞത്. എന്നാൽ എല്ലാ കാട്ടൂർ ബസുകൾക്കും ഠാണാവാണ് ഹോൾട്ടിങ് / സ്റ്റാർട്ടിങ് പോയിന്റ്. തങ്ങളുടെ ബസ്ഉൾപ്പെടെ അപൂർവം ബസുകളെ യാത്രക്കാരുമായി ഠാണാവിൽ പോകാറുള്ളുവെന്നും മറ്റു ബസുകൾ സംഘടിതമായി ഠാണാവിൽ പോകാതെ സ്റ്റാൻഡിൽ യാത്ര അവസാനിക്കാറാണെന്നും ഇതേ തുടർന്നുള്ള അഭിപ്രായ വ്യത്യാസമാണ് നിലവിലെ തർക്കങ്ങൾക്ക് കാരണമെന്നും നിമ്മി മോൾ ബസിലെ ജീവനക്കാർ പറഞ്ഞു.


എന്നാൽ നിമ്മി മോൾ ബസ് മൂന്ന് മിനിറ്റ് വൈകിയാണ് സ്ഥിരമായി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നത് എന്ന് ആരോപിച്ചാണ് തങ്ങൾ ബസ് തടഞ്ഞതെന്നു സംഭവസ്ഥലത്തെത്തിയ പോലീസിനോട് മറ്റു ബസ് ജീവനക്കാർ പറഞ്ഞു. ഇരിങ്ങാലക്കുട കാട്ടൂർ റൂട്ടിൽ 34 ഓളം ബസുകൾ ഓടുന്നുണ്ട്. ഇവയിൽ അപൂർവം ബസുകൾ മാത്രമേ സ്റ്റാൻഡിൽ പോകാറുള്ളൂ ബസ് സംഘടനയുടെ നേതൃത്വത്തിൽ ഠാണാവിൽ പോകേണ്ട എന്നാണ് ഭൂരിപക്ഷ തീരുമാനം. ഇതിനു എതിർക്കുന്നവരെയാണ് ഇത്തരത്തിൽ ഒറ്റപെടുത്തുന്നത്. ഠാണാവിൽ പോകാത്തതുകൊണ്ട് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അതുമാത്രമല്ല അമിത പൈസ ചിലവാക്കി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. യാത്രക്കാരുടെ ഈ ബുദ്ധിമുട്ടിനു അധികൃതരോ സ്വകാര്യ ബസ് സംഘടനയോ ഇത് വരെ മുഖ വിലക്കെടുത്തിട്ടില്ല.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  
Top