ഹരിത സംഗമം സംഘടിപ്പിച്ചു

കാട്ടൂർ : ഹരിത കേരള മിഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത
സംഗമം സംഘടിപ്പിച്ചു. ഹരിതസംഗമം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷം കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണം, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവയുടെ അവലോകനവും ഭാവി പ്രവർത്തന രൂപരേഖ അവതരണവും,ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടത്തി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top