ഉന്നത സ്ഥാന ലബ്ധികൾക്ക് തീവ്രമായ ജീവിതാനുഭവങ്ങൾ ഗുണകരമാകും. -കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ


നടവരമ്പ് :
ഉന്നത സ്ഥാനീയരായ ഓരോ വ്യക്തിയുടേയും ജീവിത ചരിത്രം പരിശോധിച്ചാൽ അവർ ലോകം അറിയപ്പെടുന്നതിനു മുൻപ് അവരുടെ ബാല്യം മുതലുള്ള പ്രതിസന്ധികളെ അതിജീവിച്ചരായിരിക്കുമെന്നും കുട്ടികളെ കുടുംബത്തിലെ വിഷമങ്ങൾ ബോധ്യപ്പെടുത്തണമെന്നും ചുറ്റുപാടുകളിൽ നടക്കുന്ന നന്മകൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു കൊടുക്കണമെന്നും കേരള കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ അഭിപ്രായപ്പെട്ടു. നടവരമ്പ് ഗവ. എൽ.പി.സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടവരമ്പ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കാലത്ത് അന്ന് ഉച്ചനേരങ്ങളിൽ കിണറ്റിലെ വെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ടെന്നും ഇന്ന് നിങ്ങളുടെ ഏത് ഇഷ്ടങ്ങളും നിറവേറ്റാൻ മാതാപിതാക്കൾ തയ്യാറാണെന്നും, അതോടൊപ്പം അവർക്ക് നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്നും അത് നിറവേറ്റി കൊടുക്കണമെന്ന നേരിയൊരു ചിന്തയെങ്കിലും നിങ്ങൾക്ക് ഈ പ്രായത്തിൽ തന്നെ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടികളോട് പറഞ്ഞു.

ചടങ്ങിൽ അധ്യാപക രക്ഷാകർത്തൃസമിതി പ്രസിഡണ്ട് സി.പി. സജി അധ്യക്ഷനായിരുന്നു. പൂർവ്വവിദ്യാലയവും നാടും നൽകിയ സ്നേഹോപഹാരം വേളുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകനിൽ നിന്നും അദ്ദേഹം സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ തലത്തിൽ ഹൗസുകൾ തമ്മിൽ നടന്ന കലോത്സവത്തിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷമി വിനയചന്ദ്രനും, കായികോത്സവത്തിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി , വാർഡ് മെമ്പർ ഡെയ്സി ജോസും ജേതാക്കൾക്കു സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യൻഷിപ്പിന്റെ ട്രോഫികളും വ്യക്തിഗത മത്സര ഇനങ്ങളിലെ ട്രോഫികളും ചടങ്ങിൽ സമ്മാനിച്ചു. പ്രധാന അധ്യാപിക എം. ആർ. ജയസൂനം, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ മനു. പി.മണി, ഹൈസ്ക്കൂൾ പ്രധാന അധ്യാപിക എ .എ . ലാലി, ഹയർ സെക്കന്ററി വിഭാഗം ഇൻ-ചാർജ് ഷക്കീല, സ്കൂൾ വികസന സമിതി കൺവീനർ  പി.വി.
വിപിൻദാസ്,  മാത്യ സമിതി പ്രസിഡണ്ട് സിനില അനൂപ്, പ്രോഗ്രാം കൺവീനർ ബാബു കോടശ്ശേരി, അധ്യാപക പ്രതിനിധി ഐ.സി. രോഷ്ന എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top