മൂന്നു ദിവസത്തെ അന്തർദേശീയ ചലച്ചിത്രോത്സവം ഇരിങ്ങാലക്കുടയിൽ ആരംഭി ച്ചു


ഇരിങ്ങാലക്കുട :
തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ തുടക്കമായി. 16,17,18 ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി ആറുചിത്രങ്ങളാണ് മാസ് മൂവിസിന്റെ സ്‌ക്രീന്‍ ടുവില്‍ 10നും 12നുമായി പ്രദര്‍ശിപ്പിക്കുന്നത്. തകഴിയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത് ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഭയാനകമായിരുന്നു ഉദ്ഘാടന ചിത്രം. തുടര്‍ന്ന് 12ന് തമിഴ് ചിത്രമായ ടു ലെറ്റ് പ്രദര്‍ശിപ്പിക്കും.ജര്‍മ്മന്‍ ചിത്രമായ ഹൗസ് വിത്ത് ഔട്ട് റൂഫ്, സ്പാനിഷ് ചിത്രമായ ദി സൈലന്‍സ്, മലയാള ചിത്രമായ ബിലാത്തിക്കുഴല്‍, മറാത്തി ചിത്രമായ ആംഹി ദോഗി എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍. ഇരിങ്ങാലക്കുട നഗരസഭ, തൃശ്ശൂര്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍,ഡല്‍ഹി എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ രണ്ടാംദിവസമായ ഞായറാഴ്ച രാവിലെ 10ന് മലയാള ചിത്രമായ ബിലാത്തിക്കുഴലും 12ന് ജര്‍മ്മന്‍ ചിത്രമായ ഹൗസ് വിത്തൗട്ട് റൂഫും പ്രദര്‍ശിപ്പിക്കും. ഒരു തോക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തോടെ ഒരാള്‍ രണ്ടുകാലങ്ങളിലായി നടത്തുന്ന യാത്രയാണ് കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ ബിലാത്തിക്കുഴല്‍ ചിത്രം പറയുന്നത്. നവാഗത ഇന്ത്യന്‍ സംവിധായകര്‍ക്കുള്ള പ്രഥമ കെ.ആര്‍. മോഹന്‍ പുരസ്‌ക്കാരസമിതിയുടെ പരാമര്‍ശം ചിത്രത്തിന്റെ സംവിധായകന്‍ വിനു കോളിച്ചാല്‍ നേടിയിരുന്നു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top