ശാന്തിനികേതനിൽ അത്‌ലറ്റിക് മീറ്റ് നടന്നു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ” ആനുവൽ അത്‌ലറ്റിക് മീറ്റ് 2017 “ന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു . സ്കൂൾ ലീഡർ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും മുൻവർഷത്തെ വ്യക്തിഗത ചമ്പ്യാന്മാരായ മുഹമ്മദ് യാസിൻ, സൂര്യ ഗായത്രി, ഹരിനന്ദൻ,സൂര്യനാരായണൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി . വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ആവേശോജ്ജലമായ മാർച്ച് പാസ്റ്റിൽ മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. എസ്എൻ ഇ എസ് ചെയർമാൻ കെ .ആർ. നാരായണൻ, പ്രിൻസിപ്പൽ ഹരീഷ് മേനോൻ പി.ജി, സെക്രട്ടറി എ.കെ ബിജോയ്, പ്രസിഡന്‍റ് എ.എ ബാലൻ, വൈസ് ചെയർമാൻ കെ. കെ കൃഷ്ണനാന്ദബാബു, മാനേജർ എം.എസ് വിശ്വനാഥൻ, എസ് എം സി ചെയർമാൻ അഡ്വ . കെ.ആർ അച്യുതൻ, പി.ടി .എ .പ്രസിഡന്‍റ് റിമ പ്രകാശ്, പി.ടി ടീച്ചർ ശോഭ പ്രദീപ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top