തൃശൂർ ലോകസഭമണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയിൽ റോഡ് ഷോ നടത്തി

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ ലോക്‌സഭ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യൂ തോമസ് ഇരിങ്ങാലക്കുട നഗരത്തില്‍ റോഡ് ഷോ നടത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് എല്‍.ഡി.എഫ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം രാജാജി നഗരത്തിലെ കടകളില്‍ കയറി വേട്ടുതേടിയത്. കുട്ടംകുളം പരിസരത്തുനിന്നും ആരംഭിച്ച റോഡ് ഷോ ഠാണാവില്‍ ബി.എസ്.എന്‍.എല്‍. ഓഫീസ് പരിസരത്ത് സമാപിച്ചു. ടൗണ്‍ഹാളില്‍ നടക്കുന്ന എസ്.എഫ്.ഐ. ജില്ലാ സമ്മേളന വേദിയിലും രാജാജി എത്തി. പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. എല്‍.ഡി.എഫ്. നേതാക്കളായ കെ.സി. പ്രേമരാജന്‍, കെ.പി. ദിവാകരന്‍, ടി.കെ. സുധീഷ്, പി. മണി, കെ.ആര്‍. വിജയ, എന്‍.കെ. ഉദയപ്രകാശ്, ടി.ജി. ശങ്കരനാരായണന്‍, രാജു പാലത്തിങ്കല്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Leave a comment

  • 76
  •  
  •  
  •  
  •  
  •  
  •  
Top