ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ കലാലയരത്‌ന അവാര്‍ഡ് മമ്പാട് എം.ഇ.എസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനി ദിയാന നാദിറയ്ക്ക്

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിക്ക് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ്ചുങ്കന്റെ പേരില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ് ഏർപ്പെടുത്തിയ കലാലയരത്‌ന പുരസ്‌ക്കാരത്തിന് മമ്പാട് എം.ഇ.എസ്. കോളേജ്‌ വിദ്യാര്‍ത്ഥിനി ദിയാന നാദിറ അർഹയായി. പുരസ്‌കാരസമിതി ചെയര്‍മാന്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ കണ്‍വീനര്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരാണ് പത്രക്കുറിപ്പില്‍ ഇക്കാര്യംഅറിയിച്ചത്. അക്കാദമിക നിലവാരം, സാമൂഹിക പ്രതിബദ്ധത, നേതൃത്വഗുണംഎന്നീ ഘടകങ്ങള്‍ പരിഗണിച്ച് 2007 മുതലാണ്കാലിക്കറ്റ്‌ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഗവണ്‍മെന്റ് ,എയ്ഡഡ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി അവാര്‍ഡ് ഏർപ്പെടുത്തിയത്.

5001/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാർച്ച് 14 വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 1.30 ന് സെമിനാര്‍ ഹാളില്‍ചേരുന്ന യോഗത്തില്‍ അവാർഡ് സമർപ്പിക്കും. കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി.അലക്‌സ് മുഖ്യാതിഥിയായിരിക്കും.  പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, പി.ആര്‍.ഒ.യും മലയാള വിഭാഗം അദ്ധ്യക്ഷനുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. എസ്.ശ്രീകുമാര്‍, ജോസ് കൊറിയന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

Leave a comment

Top