തൊഴിലുറപ്പു തൊഴിലാളികൾ ആരംഭിച്ച ഇഷ്ടികനിർമ്മാണ യൂണിറ്റിന്‍റെ ഉദ്‌ഘാടനം നടന്നു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾ മാരാം കുളത്തിനു സമീപം ആരംഭിക്കുന്ന ഇഷ്ടിക നിർമ്മാണ യൂണിറ്റിന്‍റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുധ വിശ്വഭരൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ 10 , 11 വാർഡുകളിലെ തൊഴിലാളികളാണ് ലൈഫ് ഭാവന നിർമ്മാണ പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി ഇഷ്ടികനിർമ്മാണം ആരംഭിക്കുന്നത്. യോഗത്തിൽ വാർഡ് മെമ്പർ സി എം ഉണ്ണികൃഷ്‌ണൻ, വാർഡ് മെമ്പർമാരായ സുനിത മനോജ്, ബിനോയ് കോലന്ത്ര, സുനന്ദ ഉണ്ണികൃഷ്‌ണൻ, കെ പി കണ്ണൻ, ടി ഡി ദശോബ്, സജി ഷൈജുകുമാർ, ഉഷ രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്, വി ഇ ഒ ഗീത, മിനി, ഷൈനി, ശികിഷ്, അജിത എന്നിവർ സംസാരിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top