ചിന്താവിഷ്ടയായ സീത , നൂറുവയസ്സ് – സാംസ്കാരിക സദസ്സ് 16ന്


ഇരിങ്ങാലക്കുട : സ്ത്രീസ്വത്വത്തിന്റെ പുതിയബിംബം കുമാരനാശാൻ ചിന്താവിഷ്ടയായ സീതയിലൂടെ പ്രതിഷ്ഠിച്ചിട്ട് നൂറുവയസ്സു തികയുന്നതിന്റെ ഭാഗമായി ഈ ചരിത്രസംഭവം “ഉർവി” പെൺകൂട്ടായ്മ ഇരിങ്ങാലക്കുടയിൽ മാർച്ച് 16ന് ടൗൺഹാളിനു എതിർവശത്തുള്ള എസ് ആൻഡ് എസ് ഹാളിൽ സാംസ്‌കാരിക സദസ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വർക്കല ശിവഗിരി മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഉദ്‌ഘാടനം നിർവ്വഹിക്കും. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ അദ്ധ്യക്ഷത വഹിക്കും.
തുടർന്ന് “ചിന്താവിഷ്ടയായ സീതയും സ്ത്രീസ്വത്വവും ശ്രീനാരായണഗുരുവും കുമാരനാശാനും” എന്ന വിഷയത്തിൽ ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ വിഷയാവതരണം നടത്തും. സംവാദത്തിൽ സാഹിത്യ നിരൂപകൻ പ്രൊഫ. വി വിജയകുമാർ, യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ, എഴുത്തുകാരൻ ഇ കെ മുരളീധരൻ മാസ്റ്റർ, കഥാകൃത്ത് പി കെ ഭരതൻ മാസ്റ്റർ, കവിയും അദ്ധ്യാപികയുമായ ഗീതാ തോട്ടം എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സുമന പത്മനാഭൻ, ജനറൽ കൺവീനർ നിഷ ബാലകൃഷ്‌ണൻ, സന്ധ്യ പ്രഭാകരൻ ചെയർമാൻ ലക്ഷ്മി കുറുമാത്ത് എന്നിവർ പങ്കെടുത്തു.

Leave a comment

Top