കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം മാർച്ച് 15 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം മാർച്ച് 14 , 15 തീയതികളിൽ ആഘോഷിക്കും. 14- ാം തീയ്യതി വ്യാഴാഴ്ച വൈകീട്ട് 5 മണി മുതൽ സുനിൽ പുത്തൻപീടിക ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി ഉണ്ടായിരിക്കും. 6.30 മുതൽ ഇരിങ്ങാലക്കുട സംഗമഗ്രാമം തിരുവാതിരക്കളരി അവതിപ്പിക്കുന്ന തിരുവാതിരക്കളി ,7 മണി മുതൽ നിർമ്മല പണിക്കർ ആവിഷ്കാരം ചെയ്ത് നടനകൈശികി മോഹിനിയാട്ട ഗുരുകുലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ ഉണ്ടാകും. 15 – ാം തീയ്യതി രാവിലെ 4 മണിക്ക് നിർമ്മാല്യദർശനം, ഗണപതിഹോമം, 6 മണിക്ക് സോപാനസംഗീതം, 7 മണിക്ക് ബ്രാഹ്മണിപ്പാട്ട് , തുടർന്ന് സംഗീതാരാധന,  8.30 മുതൽ ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടാകും. തുടർന്ന് പ്രത്യേകം പൂജയും കലശവും നടക്കും. 10.30 മുതൽ തൃപ്രയാർ രമേശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന നടപ്പുര പഞ്ചവാദ്യം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 ഗജവിവരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലിയും കലാനിലയം കലാധരൻ മാരാരും സംഘവും അവതിപ്പിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും. വൈകീട്ട് 7 മണിക്ക് ദീപാരാധന വർണ്ണമഴ,  9 .30 തൃപ്പുണിത്തറ ശ്രുതി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനധാരയും ഉണ്ടാകും.

Leave a comment

  • 89
  •  
  •  
  •  
  •  
  •  
  •  
Top