ട്രാഫിക്ക് ഐലൻഡും കയ്യേറി കൊടിതോരണങ്ങൾ – ദൃശ്യം മറക്കുന്നതോടൊപ്പം അപകടസാധ്യതയും

ഇരിങ്ങാലക്കുട : റോഡുകളും നടപ്പാതകളും കയ്യേറിയതിനുപുറമെ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും ഠാണാവിലെ ട്രാഫിക്ക് ഐലൻഡ് കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. നാലു പ്രധാന റോഡുകൾ ചേരുന്ന ഠാണാ ജംക്ഷനിലെ ട്രാഫിക്ക് ഐലൻഡ് വലിയ കൊടികൾ ചുറ്റും സ്ഥാപിച്ചതുമൂലം എതിർ വശത്തുനിന്നുള്ള കാഴ്ച മറയുന്നതും കൊടികളുടെ കമ്പുകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതും ഇരുചക്ര യാത്രക്കാർക്കടക്കം മറ്റു വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. നിയമ ലംഘനത്തിനു അധികൃതരുടെ ഭാഗത്തുനിന്ന് മൗനാനുവാദം തുടരുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ആക്ഷേപം.

Leave a comment

  • 37
  •  
  •  
  •  
  •  
  •  
  •  
Top