കേരള ലേബർ മൂവ്മെന്റിന്‍റെ വാർഷിക പൊതുയോഗവും വനിതാദിനവും 10ന്


ഇരിങ്ങാലക്കുട : അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റിന്‍റെ വാർഷിക പൊതുയോഗവും വനിതാദിനവും സംയുക്തമായി മാർച്ച് 10 -ാം തിയ്യതി ഞായറാഴ്ച 2 മണിക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു.


കേരള ലേബർ മൂവ്മെന്റിന്‍റെ വാർഷിക പൊതുസമ്മേളനം തൃശൂർ അതിരൂപത ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി ഉദ്‌ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ. ആന്റോ തച്ചിൽ അനുഗ്രഹപ്രഭാഷണവും, കെ എൽ എം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ മുഖ്യപ്രഭാഷണവും നടത്തും. രൂപത പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ ക്ഷേമനിധി വിശദീകരണവും നടത്തും.

വാർഷിക സമ്മേളനത്തിൽ വ്യവസായ രംഗത്ത് സുദീർഘവും നൂതനവും വ്യത്യസ്തവുമായ സംഭാവനകൾ നൽകിയിട്ടുള്ള കെ പി ജെ ട്രേഡിങ്ങ് കമ്പനി മാനേജിംഗ് ഡയറക്ടർ കെ പി ജോയിയേയും, കള്ളപ്പറമ്പിൽ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ സെബി പോളിനെയും, ഇൻഡസ്ട്രിയൽ എക്സലൻസ് അവാർഡ് നൽകിയും മികച്ച ക്ഷീര കർഷകനുള്ള കെ എൽ എം അവാർഡ് നൽകി സെബി പഴയാറ്റിലിനെയും ആദരിക്കുന്നു. കെ എൽ എം നൽകുന്ന പ്രളയ ദുരിതാശ്വാസ സഹായം യോഗത്തിൽ മാർ പോളി കണ്ണൂക്കാടന് കൈമാറും വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായ ൩൦൦൦ ത്തോളം തൊഴിലാളികൾ വാർഷിക പൊതുയോഗത്തിൽ സംബന്ധിക്കുമെന്നു കെ എൽ എം ഡയറക്ടർ ഫാ. ജോസ്ഫ് ഗോപുരം , പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ കെ എൽ എം സെക്രട്ടറി ബാബു തോമസ്, സുനിൽ ചെരടായി, പബ്ലിസിറ്റി കമ്മിറ്റി അൽഫോൻസ് തോമസ് എന്നിവർ പങ്കെടുത്തു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top