കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ആളൂർ : ആളൂർ കനാൽപാലം സെന്‍ററിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.എം.മാള ഏരിയ സെക്രട്ടറി എം.രാജേഷ് ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എം.ഇ.അനീഫാ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ജോജോ ആശംസ അർപ്പിച്ചു. കർഷക സംഘം നേതാക്കൾ എ.ആർ.ഡേവിസ്, അഡ്വ.വിനയൻ, കർഷക സംഘം ആളൂർ നോർത്ത് മേഖല സെക്രട്ടറി പി.ഡി.ഉണ്ണികൃഷ്ണൻ , നിർമാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഐ.എൻ.ബാബു എന്നിവർ പങ്കെടുത്തു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top