ചർച്ച് ബില്ലിനെതിരെ അവിട്ടത്തൂർ ഇടവക സമൂഹം പ്രതിഷേധിച്ചു

അവിട്ടത്തൂർ : ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള ചർച്ച് ബിൽ 2019നെതിരെ അവിട്ടത്തൂർ ഇടവക സമൂഹം കത്തോലിക്കാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അണിനിരന്നു. ഈ ബിൽ അതിന്‍റെ സമ്പൂർണ്ണതയിൽ തന്നെ തള്ളി കളയുന്നതായി ഇടവകാ സമൂഹം പ്രമേയം അവതരിപ്പിച്ചു പാസ്സാക്കുകയും ബിൽ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടവകജനം രക്തം ദാനം ചെയ്ത് പ്രതിഷേധിക്കുവാൻ തീരുമാനിച്ചു.

നിയമ കമ്മീഷന് ലഭിച്ച നിവേദനമാണ് അല്ലാതെ ബിൽ അല്ല നിയമ പരിഷ്കരണ കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കിരിക്കുന്നത് എന്ന് പറഞ്ഞ് കൈകഴുകാനാണ് ഭരണ നേതൃത്വം ശ്രമിക്കുന്നത്. എങ്ങനെയാണ് ഒരു നിവേദനം ബില്ലിന്‍റെ രൂപത്തിൽ പ്രസിദ്ധീകരിക്കുക. ഭരണനേതൃത്വത്തിന്‍റെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഔദ്യോഗിക സൈറ്റിൽ നിന്നും ബിൽ പിൻവലിച്ച് വിശ്വാസ സമൂഹത്തോട് മാപ്പ് പറയണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോളി ജോസഫ്, സെക്രട്ടറി പാട്രിക് തൊമ്മാന എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top