ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് 16,17,18 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് 16,17,18 തീയതികളില്‍, ഫെസ്റ്റിവലിന്റെ ഭാഗമായി മാസ് മൂവിസില്‍ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാള ചലച്ചിത്രങ്ങളായ ഭയാനകം, ബിലാത്തികുഴൽ, തമിഴ് ചിത്രമായ ടുലെറ്റ്, മറാത്തി ചിത്രമായ ആംഹിദോഗി, ജര്‍മ്മന്‍ ചിത്രമായ ഹൗസ് വിത്തൗട്ട് റൂഫ്, സ്പാനിഷ് ചിത്രമായ ലോസ് സൈലന്‍സ് എന്നിവയാണ് മാസ് മൂവിസിലെ രണ്ടാം നമ്പര്‍ സ്‌ക്രീനില്‍ രാവിലെ 10 മണിക്കും 12 മണിക്കും ആയി പ്രദര്‍ശിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, തൃശ്ശൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലം . കൂടുതല്‍ വിവരങ്ങള്‍ക്ക് 9447396526 , 9447814777, എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. സിനിമയുടെ സമയക്രമങ്ങൾ : മാർച്ച് 16 ഭയാനകം 123 മിനിറ്റ് (മലയാളം,10 A M), ലോസ് സൈലൻസ് 90 മിനിറ്റ് (സ്പാനിഷ്, 12 P M ), മാർച്ച് 17 ബിലാത്തികുഴൽ (മലയാളം,10 A M), ഹൗസ് വിത്തൗട്ട് റൂഫ് 117 മിനിറ്റ് (ജർമൻ,12 P M ), മാർച്ച് 18 ടുലെറ്റ് 99 മിനിറ്റ് (തമിഴ്, 10 A M), ആംഹിദോഗി 140 മിനിറ്റ് ( മറാത്തി 12 P M )

Leave a comment

Top