അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ മഹാശിവരാത്രി ആഘോഷിക്കുന്നു. 4 -ാം തിയ്യതി തിങ്കളാഴ്ച രാവിലെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ അഖണ്ഡനാമജപം സന്ധ്യക്ക് ചുറ്റുവിളക്കും, നിറമാലയും ശയനപ്രദക്ഷിണം എന്നിവ നടക്കും. രാത്രി 7:30 മുതൽ ഷൊർണൂർ തോൽപ്പാവക്കൂത്ത് കലാകേന്ദ്രം കലാശ്രീ രാമചന്ദ്ര പുലാവർ ആൻഡ് ടീം അവതരിപ്പിക്കുന്ന തോൽപ്പാവകൂത്ത് ഉണ്ടായിരിക്കും. കഥ “രാമായണത്തിലെ പ്രസക്ത ഭാഗങ്ങൾ” . രാത്രി 10:30 ണ് കടുപ്പശ്ശേരി ഭഗവതിയെ ആനയിക്കാനായി പുറപ്പാട്, 12 ന് കടുപ്പശ്ശേരി ഭഗവതിയുടെ എഴുന്നള്ളിപ്പ് വരവ് പുലർച്ചെ കൂട്ടി എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.

Leave a comment

  • 132
  •  
  •  
  •  
  •  
  •  
  •  
Top