ഇരിങ്ങാലക്കുട ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട നഗരസഭയുടേയും, തൃശൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റേയും സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 16, 17, 18 തീയ്യതികളിൽ ഇരിങ്ങാലക്കുടയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തും. മാർച്ച് 16 ന് രാവിലെ 10 മണിക്ക് ജയരാജ് സംവിധാനം ചെയ്ത “ഭയാനകം” (മലയാളം), ഉച്ചയ്ക്ക് 12 മണിക്ക് “Silence” (സ്പാനിഷ്), 17 ന് രാവിലെ 10 മണിക്ക് “Sleeplessly Yours” (മലയാളം), ഉച്ചയ്ക്ക് 12 മണിക്ക് “House Without Roof” (ജർമ്മൻ), 18 ന് രാവിലെ 10 മണിക്ക് “To Let” (തമിഴ്), ഉച്ചയ്ക്ക് 12 മണിക്ക് “Aamhi Doghi” (മറാത്തി) എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

ഇരിങ്ങാലക്കുട മാസ് മൂവീസിന്റെ രണ്ടാം നമ്പർ സ്ക്രീനിലായിരിക്കും പ്രദർശനങ്ങൾ. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ (9447814777), ട്രഷറർ ടി ജി സജിത്ത് (9447396526) എന്നിവരുമായി ബന്ധപ്പെടണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top