“ഖമർ പാടുകയാണ് ” : സൂഫി കവിതകളുടെ ആലാപനവും ചർച്ചയും സംഘടിപ്പിച്ചു

പുത്തൻചിറ : പുത്തൻചിറ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ റെജില ഷെറിൻ രചിച്ച ‘ഖമർ പാടുകയാണ് ‘ എന്ന സൂഫി കാവ്യസമാഹാരത്തിലെ കവിതകളുടെ ആലാപനവും ചർച്ചയും സംഘടിപ്പിക്കപ്പെട്ടു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എഴുത്തുകാരനുമായ ഖാദർ പട്ടേപ്പാടം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കവയിത്രി റെജില ഷെറിൻ കവിതകൾ ആലപിച്ചു. എം.ആർ. സനോജ് പുസ്തക പരിചയം നടത്തി. എഴുത്തുകാരി ഷീബ ജയചന്ദ്രൻ,ഇ.എസ്.ഉണ്ണികൃഷ്ണൻ,എന്നിവർ സംസാരിച്ചു. എ.കെ.ദേവരാജൻ സ്വാഗതവും കെ.എസ്.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a comment

Top