സി എൻ ജയദേവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാലര കോടി രൂപ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചിലവഴിച്ചു

ഇരിങ്ങാലക്കുട : സി എൻ ജയദേവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2014 – 15 കാലയളവിലേക്കുള്ള നിയോജകമണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി നാലര കോടി രൂപ ചെലവഴിച്ചതായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി ഒരു കോടി 56 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 93 ലക്ഷം രൂപയും അംഗനവാടികൾ, ക്ഷീരസംഘങ്ങൾ, ഗ്രാമീണ വായനശാലകൾ, വെള്ളക്കെട്ട് നിവാരണ പദ്ധതികൾ, എന്നിവയ്ക്കായി ഒരു കോടി 36 ലക്ഷം രൂപയും

വിവിധ കേന്ദ്രങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനു 48 ലക്ഷം രൂപയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും ചെലവഴിച്ചു.. ഏഴ് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃശൂർ പാർലമെൻറ് മണ്ഡലത്തിൽ ഇക്കാലയളവിൽ പ്രാദേശിക വികസനഫണ്ട് ലഭിച്ച 25 കോടി രൂപയിൽ 93 ശതമാനം തുകയും ഇതിനകം ചിലവഴിക്കുവാൻ സാധിച്ചിട്ടുണ്ട് അതോടൊപ്പം ഒരു കോടി രൂപ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.

Leave a comment

Top