‘ഷോപ്പ് ലിഫ്റ്റേഴ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാംഡി ഓർ പുരസ്കാരം നേടിയ ജപ്പാനീസ് ചിത്രമായ ‘ഷോപ്പ് ലിഫ്റ്റേഴ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 1 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന്. സ്ക്രീൻ ചെയ്യുന്നു. മികച്ച വിദേശഭാഷാ ചിത്രത്തിനായി അക്കാദമി നോമിനേഷൻ നേടിയ ചിത്രം ,കേരള അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ ശ്രദ്ധ നേടിയിരുന്നു. ജീവിത ആവശ്യങ്ങൾക്കായി കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന പണിയാണ് ഒസാക്കുവിനും മകൻ ഷോട്ടക്കും. കളവ് കഴിഞ്ഞ് വരുന്ന ഒരു ദിവസം, മാതാപിതാക്കളുടെ മർദ്ദനത്തിൽ മുറിവേറ്റ ഒരു പെൺകുട്ടിയെ ഇവർ കണ്ടു മുട്ടുന്നു.ഒസാക്കുവും കുടുംബവും കഴിയുന്ന ഒറ്റമുറി വീട്ടിലേക്ക് ഇവർ പെൺകുട്ടിയെ കൊണ്ടു പോരുന്നു. ചിത്രത്തിന്റെ സമയം 121 മിനിറ്റ്. പ്രദർശനം സൗജന്യം.

Leave a comment

Top