എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു

എടതിരിഞ്ഞി : പരിമിതികൾ മൂലം സ്കൂളിലെത്താൻ കഴിയാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് ചങ്ങാതിക്കൂട്ടം രൂപീകരിക്കുന്നതിന്റെ ഭാഗമായി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ജനപ്രതിനിധികളും വെള്ളാങ്കല്ലൂർ ബി ആർ സി യിലെ റിസോഴ്‌സ് അദ്ധ്യാപകരും ചേർന്ന് ജന്മനാ തന്നെ ശാരീരിക വിഷമങ്ങൾ അനുഭവിക്കുന്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രവീണിന്റെ വീട് സന്ദർശിച്ചു. കാക്കാത്തുരുത്തിയിലെ പള്ളയിൽ പ്രതീഷ്കുമാറിന്റെയും ഷീജയുടെയും മകനാണ് പ്രവീൺ. കൂട്ടുക്കാർ മധുരം പങ്കുവച്ചും പാട്ടുകൾ പാടിയും വിശേഷങ്ങൾ തിരക്കിയും പ്രവീണിനെ ഏറെ സന്തോഷിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ പി ജി സാജൻ, അദ്ധ്യാപകരായ ധനഞ്‌ജയ്‌ഘോഷ്, ലിഷ, ഇന്ദു, ബി ആർ സി റിസോഴ്‌സ് അദ്ധ്യാപകരായ ജിൻസി, മഞ്ജു,അനീറ്റ, വിദ്യാർത്ഥികളായ അഞ്ജന, രാധിക , സന, ക്രിസ്റ്റഫർ, അഭിനവ്, നബിൽഷാ എന്നിവർ പങ്കെടുത്തു.

Leave a comment

  • 25
  •  
  •  
  •  
  •  
  •  
  •  
Top