ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്ഷീരവികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട്, ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2018-19 പ്രളയ ബാധിതരായ ക്ഷീരകർഷകർക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി ധനസഹായവിതരണം ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം എൽ എ കെ യു അരുണൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗമായ ടി ജി ശങ്കരനാരായണൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി കമറുദ്ദീൻ വലിയകത്ത്, വനജ വിജയൻ , കുമാരൻ പി, തോമസ് തത്തംപിള്ളി, ജയശ്രീ കെ എ, ഷംല അസീസ്, മല്ലിക ചാത്തുക്കുട്ടി എന്നിവർ ധനസഹായ വിതരണം നടത്തി സംസാരിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫീസർ സെറിൻ പി ജോർജ് പരിപാടിക്ക് നന്ദി പറയുകയും ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ പ്രളയ ബാധിതരായ ക്ഷീരകർഷകർക്ക് പ്രത്യേക പരിശീലന ക്ലാസ് എടുത്തു.
പ്രളയ ബാധിതരായ ക്ഷീരകർഷകർക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി ധനസഹായവിതരണം നടത്തി
Leave a comment