കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വീടില്ലാത്ത വിദ്യാർത്ഥികൾക്ക് വീട് നിർമ്മിക്കുന്ന സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംല അസീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രമീള ദാസൻ, രമരാജൻ, ഫ്രാൻസിസ് മാസ്റ്റർ, മാനേജർ കാട്ടിക്കുളം ഭരതൻ, പി ടി എ പ്രസിഡന്റ് എം എസ് സുരേഷ്, കെ പി മോളി, ഓ എസ് എ കോർഡിനേറ്റർ നാജേഷ് നകുലൻ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ എം മധുസൂദനൻ സ്വാഗതവും സ്നേഹക്കൂട് അവലോകനവും നടത്തി . തുടർന്ന് പൂർവ്വവിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയും നൃത്തസന്ധ്യയും ഉണ്ടായിരുന്നു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top