വീൽചെയറിനെ ആശ്രയിക്കുന്നവർക്കുള്ള പാരാലിമ്പിക്ക് സ്പോർട്സ്- ബോഷ്യ ഗെയിം പരിശീലന ക്യാമ്പ് എൻ ഐ പി എം ആറിൽ


വല്ലക്കുന്ന് : സെറിബ്രൽ പാൾസി, അപകടം മുതലായ കാരണങ്ങളാൽ വീൽചെയറിനെ ആശ്രയിക്കുന്നവർക്കായുള്ള ഗെയിമായ ബോഷ്യയുടെ പ്രചരണത്തിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏക്ത എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ പാരാലിമ്പിക്ക് സ്പോർട്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ഏകദേശം ഇരുപത്തിയഞ്ചോളം വീൽചെയറിനെ ആശ്രയിയ്ക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഈ പരീശീലന ക്യാമ്പിൽ പങ്കെടുത്തു.”ഏക്ത” യിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് രാജൻ റാമും ബോഷ്യ ട്രെയിനർ അമര്നാഥും പരിശീലന ക്യാമ്പ് നയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 7510870111

Leave a comment

  • 39
  •  
  •  
  •  
  •  
  •  
  •  
Top