ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ട്വിന്നിംങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ് മാടായിക്കോണം, എ.എല്‍.പി.എസ് കാറളം എന്നീ സ്‌കൂളുകള്‍ തമ്മിലുള്ള ട്വിന്നിങ്ങ് പ്രോഗ്രം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി .പ്രജിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്‍റ് കുമാരന്‍ എ.സി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബിക പള്ളിപ്പുറത്ത് , ബി.പി.ഒ സുരേഷ്ബാബു എന്‍.എസ്, ഡയറ്റ് ഫാക്കല്‍റ്റി സനോജ് എം.ആര്‍, കാറളം പ്രധാനാധ്യാപിക മേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

കാറളം പ്രധാനാധ്യാപിക മേരി ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂളിലെ അധ്യാപകരും , പി.ടി.എ പ്രതിനിധികളും കുട്ടികളുമടങ്ങുന്ന സംഘത്തെ ബാന്‍റ് മേളം, കരകാട്ടം, പാവനാടകം, പലഹാരമേള, എന്നി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വീകരിച്ചത്. സ്‌കൂളിലെ സയന്‍സ് പാര്‍ക്ക്, ആര്‍ട്ട് ഗ്യാലറി, എന്നിവ അതിഥികളില്‍ വളരെയധികം കൗതുകമുളവാക്കി.

Leave a comment

Top