ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൗമാര വിദ്യഭ്യാസ പരിപാടി “കണ്ണാടി” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ കൗമാര വിദ്യാഭ്യാസ പരിപാടി “കണ്ണാടി” സംഘടിപ്പിച്ചു. 65 വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. പഴയന്നൂർ ബി ആർ സി യിലെ സി ആർ സി കോർഡിനേറ്റർ ദിവ്യ എം എസ് NIPMAR ലെ സോഷ്യൽ വർക്കർ കിരൺ സി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. സമൂഹത്തിന് നന്മ ചെയ്തുകൊണ്ട് ഓരോകുട്ടിയും വളരണമെന്ന് സി ആർ സി കോർഡിനേറ്റർ പറഞ്ഞു. ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ പല പ്രതിസന്ധികളെയും അതിജീവിക്കാൻ പ്രാപ്തരാക്കണമെന്നും കൂട്ടിച്ചേർത്തു.

കൗമാര പ്രായത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക സാമൂഹ്യപ്രശ്നങ്ങൾ എന്തെല്ലാമാണെന്നും അവയെ എങ്ങിനെ നേരിടാം എന്നതിനെക്കുറിച്ച് കൗൺസിലർ കിരൺ പറഞ്ഞു. കുട്ടികളുടെ സംശയം ദൂരീകരിക്കുവാനും കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കിരൺ ശ്രമിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top