റൂറൽ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനം 23ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റൂറൽ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് മിനി സിവിൽ സ്റ്റേഷൻ അഡിഷണൽ ബ്ലോക്ക്‌ കെട്ടിടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർവ്വഹിക്കും. പ്രൊഫ കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ , മുൻസിപ്പൽ ചെയർ പേഴ്സൺ, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

Leave a comment

Top