വടക്കുംകര ഗവൺമെന്‍റ് യു പി സ്കൂളിൽ 5 ക്ലാസ്സ്‌ മുറികളുടെ നിർമ്മാണോദ്ഘാടനം നടത്തി

പൂമംഗലം : സംസ്‌ഥാന സർക്കാരിന്‍റെ 1000 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടത്തുന്ന വടക്കുംകര ഗവൺമെന്‍റ് യു പി സ്കൂളിന്‍റെ 5 ക്ലാസ്സ്‌ മുറികളുടെ നിർമ്മാണോദ്ഘാടനം പ്രൊഫ കെ യു അരുണൻ എം എൽ എ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്‍റെ ഭാഗമായി 49 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. വടക്കുംകര ഗവണ്മെന്‍റ് യു പി സ്കൂളിൽ വച്ചു നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് വർഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ് മുഖ്യാഥിതി ആയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രവർത്തകരും പങ്കെടുത്തു. പൂമംഗലം പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ഇ ആർ വിനോദ് സ്വാഗതവും
ടി എസ് സുനിൽകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a comment

Top