കാസർക്കോഡ് ഇരട്ടക്കൊലപാതകം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുശോചന സദസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അനുശോചന സദസ് കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്‍റ് ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രെട്ടറിമാരായ ആന്റോ പെരുമ്പിള്ളി , സോണിയ ഗിരി ,ബ്ലോക്ക് ഭാരവാഹികളായ സുജ സജീവ്കുമാർ, എം.ആർ ഷാജു, എം എസ് കൃഷ്ണകുമാർ, സിജു യോഹന്നാൻ, സരസ്വതി ദിവാകരൻ, ടി ജി പ്രസന്നൻ, കുരിയൻ ജോസഫ് , ജസ്റ്റിൻ ജോൺ, പി ഭരതൻ , എൻ ജെ ജോയ്, തോമസ് കോട്ടോളി, എ സി സുരേഷ്, ജോസ് മാമ്പിള്ളി എന്നിവർ സംസാരിച്ചു .

വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാസര്‍കോഡ് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് അനുശോചന സദസ്സ് നടത്തി. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഇ.വി. സജീവ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ധര്‍മ്മജന്‍ വില്ലാടത്ത്, എ.ചന്ദ്രന്‍, കെ.എ.മുഹമ്മദ്‌, വി.ജി.പ്രദീപ്‌, റസിയ അബു, മല്ലിക ആനന്ദന്‍, നസീമ നാസര്‍, എ.എ.യൂനസ്, അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.. യോഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top