
വെള്ളാംങ്കല്ലൂർ : തുമ്പൂർ ഇന്ദിരാഭവന് സമീപം നിലവിലെ റോഡ് വീതി കൂട്ടി ടാർ ചെയ്തപ്പോൾ മൂന്നരടിയോളം റോഡിലേക്ക് കയറി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതിനാൽ അപകടാവസ്ഥ നിലനിൽക്കുന്നു. വളവ് തിരിഞ്ഞ് അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് സമീപത്തെ മരങ്ങളുടെ തടസ്സം മൂലവും പോസ്റ്റ് കാണാൻ സാധിക്കാത്തതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
പി.ഡബ്ലിയു.ഡി യുടെ അധീനതയിലുള്ള റോഡ് നിർമ്മാണത്തിൽ പഞ്ചായത്തിനാണ് ഉത്തരവാദിത്തം എന്ന വങ്കത്തം പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ത്ഥരാണ് ഈ നാടിന്റെ ശാപമെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ ആരോപിച്ചു. വീണ്ടുവിചാരമില്ലാതെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പദ്ധതികൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഇത്തരക്കാർ ജനങ്ങളുടെ നികുതി പണത്തിന് പുല്ല് വിലയാണ് നൽകുന്നതെന്നും , എൽ.വൈ.ജെ.ഡി. ഇരിഞ്ഞാലക്കുട മണ്ഢലം കമ്മിറ്റി പ്രതിേഷേധിച്ചു.