പുൽവാമയിലെ വീരമൃത്യുവരിച്ച ഇന്ത്യൻ ജവാന്മാർക്ക് മുകുന്ദപുരം പബ്ലിക് സ്കൂളിലെ കരാട്ടെ വിദ്യാർത്ഥികളുടെ ആദരവ്

ഇരിങ്ങാലക്കുട : കാശ്മീരിൽ വീരമൃത്യുവരിച്ച ഇന്ത്യൻ ജവാന്മാർക്ക് പ്രണാമമർപ്പിച്ചു കൊണ്ട് മുകുന്ദപുരം പബ്ലിക് സ്കൂളിലെ കരാട്ടെ വിദ്യാർത്ഥികൾ റാലി നടത്തുകയും വീരമൃത്യു വരിച്ച സി. ആർ. പി.എഫ് . ജവാൻമാരുടെ ചിത്രങ്ങളിൽ പുഷ്പ്പവർഷങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ചന്തക്കുന്നിൽ നിന്നു തുടങ്ങിയ റാലി ഠാണാ ജംഗ്ഷൻ ചുറ്റി അവസാനിച്ചു. ഭീകരരുടെ കോലങ്ങളിൽ കരാട്ടെ മുറകൾ പ്രദർശിപ്പിച്ചുകൊണ്ട് , കുട്ടികൾ അവരുടെ രാജ്യസ്നേഹംവെളുപ്പെടുത്തി.

ഭീകരർക്ക് തിരിച്ചടി കൊടുക്കാനൊരുങ്ങുന്ന ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം,പാകിസ്ഥാൻ ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുക, ഭീകരർക്കെതിരെ രാജ്യം ഒന്നിക്കുക എന്നീ സന്ദേശങ്ങളോടെ നടത്തപ്പെട്ട റാലിയിൽ മണപ്പുറം സ്കൂളുകളുടെ ഡയറക്ടർ ഡോ. ഷാജി മാത്യു മുഖ്യ സന്ദേശം നൽകി. കരാട്ടെ വസ്ത്രങ്ങളുമായി മാസ്റ്റർ ബാബുവിനോടോപ്പോം കുട്ടികൾ അണിനിരന്നത് റാലിയെ വ്യത്യസ്തമാക്കുകയും കൂടുതൽ പേരിലേക്ക് പ്രസ്തുത സന്ദേശം എത്തിക്കുവാനും സഹായിച്ചു .

Leave a comment

  • 58
  •  
  •  
  •  
  •  
  •  
  •  
Top